Thursday, September 15, 2011

മനസ്സ്, അവനെവിടെ?

മനസ്സ്
നസ്സിനെ കുറിച്ചന്വേഷണം ആധുനിക ശാസ്ത്രം തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി .  ശാസ്ത്രകാരന്മാര്‍ ഇപ്പോഴും അത്  തുടരുകയാണ്. തലച്ചോറില്‍ ഉണ്ടാവുന്ന രാസപരിമാറ്റം, വിവിധ തരങ്ങളിലുള്ള ഹോര്‍മോണുകള്‍ , conditioning ( പാക പെടുത്തല്‍) ഇതിലൊക്കെ  ധാരാളം നിരീക്ഷണ പരീക്ഷണങ്ങള്‍ നടക്കുന്നുമുണ്ട്.  വളരെ ഉദ്വേഗത്തോടെ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങള്‍ മനസിലാക്കിതരാനും  മറ്റും അവര്‍ ശ്രദ്ധിക്കാറുമുണ്ട്. Dr Vilayannoor Ramachandran  പ്രഭാഷണങ്ങള്‍  വളരെ ഏറെ ശ്രധിക്കപെട്ടിട്ട്മുണ്ട്  . ആധുനിക ശാസ്ത്രകാരന്മാരില്‍ Freud , Jung , Pavlov,Skinner തുടങ്ങിയവര്‍ അവരുടെതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് . എന്നാല്‍  എല്ലാ ശാസ്ത്രങ്ങളും പോലെ , മനശാസ്ത്രവും ഒരു സമവാക്യം അല്ലെങ്കില്‍  ആ  നിഗൂഡത കണ്ടെത്താനുള്ള അന്വേഷണത്തിലാണ്  അവരും .എന്നാല്‍ പ്രാചീന ഭാരതത്തില്‍ മനസ് നല്ലവണ്ണം മനസില്ലക്കിയിരുന്നു . പ്രപഞ്ചത്തിന്റെ പൊരുള്‍ മനസിലാക്കി, മനുഷ്യനും മറ്റു ജീവ ജാലങ്ങളും, മോക്ഷം പ്രാപിക്കുന്നതിലെക്കാന് സഞ്ചരിക്കുന്നത് എന്ന് അവര്‍ മനസിലാക്കിയിരുന്നു .അത് തീര്‍ച്ചയുള്ള നിയോഗം ആണ് .ഈ താളം അവര്‍ അറിഞ്ഞിരുന്നു . ശാസ്ത്രജ്ഞന്മാര്‍ പുറത്തേക്കും (objective study ) , പ്രാചീന ഋഷിമാര്‍ അകത്തേക്കും ആയിരിക്കാം അന്വേഷണം നടത്തിയത് . ( subjective study ) എന്തായാലും , മനസ്സും , അതിന്റെ ഭാവങ്ങളും , അതിന്റെ സൃഷ്ടി , സംഹാര തലങ്ങളും അവര്‍ നേരത്തെ അറിഞ്ഞിരുന്നു അത് 
കണ്ടെത്തി , അതിനനുസരിച്ചൊരു ഒരു ജീവിത രീതിയും അവര്‍ ഉപദേശിച്ചു . കാലം തെളിയിച്ച ഈ സത്യങ്ങള്‍ ഉപയോഗിച്ചു ജീവിതം കൂടുതല്‍ മനോഹരമാക്കുകയും എല്ലാത്തിനെയും ഉള്‍ക്കൊണ്ട്‌ , ഒന്നിനെയും തള്ളികളയാതെ ശാന്തി അനുഭവിക്കുന്നതും അല്ലെ നല്ലത്?  ചിന്നി ചിതറി കിടക്കുന്ന ആധുനിക ശാസ്ത്രം കൂട്ടി യോജിപ്പിക്കുനതിലും അനായാസകരമാവും പ്രാചീനര്‍ കണ്ടെത്തിയ പാതയിലൂടെയുള്ള യാത്ര , വേണെമെങ്കില്‍ ചിന്നി ചിതറിയ ശാസ്ത്ര പൊട്ടു കഷ്ണങ്ങള്‍  അടുക്കുകയും ആവാം .
മനസ്സിന് വളരെയേറെ പ്രാധാന്യം പ്രാചീന ഭാരതത്തില്‍ നല്‍കിയിരുന്നു. മനസ്സില്‍ ചെയ്ത കാര്യമെന്താണോ , അതാണ്‌ ശരിക്ക് ചെയ്തത് , മനസ്സില്‍ ചെയാത്ത കാര്യം ചെയ്തതല്ല ( യോഗ  വസിഷ്ടം )
വസ്തുക്കളല്ല നമ്മളെ സന്തോഷവാനും , ദുഖിതനും ആകുന്നത് , പക്ഷെ അത്  നമ്മുടെ മനസാണ് നിശ്ചയിക്കുന്നത് . അപ്പോള്‍ നാം നേരിടുന്ന ഒരു കാര്യങ്ങള്‍ക്കും , പുറത്തുള്ളവര്‍, സാഹചര്യങ്ങള്‍ കാരണക്കാരല്ല
എന്നാല്‍ നമുടെ മനസാണ് അതിന്റെ ഉത്തരവാദി . മനസ് അതിന്റെ ഉള്ളില്‍ നാം പാകിയ വിത്തുകള്‍ അനുസരിച്ച് രംഗപടം ( നമ്മുടെ സാഹചര്യങ്ങള്‍ , അനുഭവങ്ങള്‍  അതുണ്ടാക്കുന്ന , സംഘര്‍ഷങ്ങള്‍ , സന്തോഷങ്ങള്‍ )കെട്ടുന്നു , അഴിക്കുന്നു വീണ്ടും കെട്ടുന്നു , അവിടെ കളിക്കുന്ന അഭിനേതാവ് നാം തന്നെ. ഒര്രോ അഭിനയവും നിമിഷങ്ങല്‍കുള്ളില്‍ തീര്‍ന്നു , കാണികളുടെ കയ്യടികളും  , കല്ലേറും വീണ്ടും വിത്താക്കി മനസെടുക്കുന്നു. വീണ്ടും  അവന്‍ രംഗപടം കെട്ടുന്നു . മനസ്സ്  നമ്മുടെ കയ്യില്ലാണ്    ഇതുനാം അറിയുന്നില്ല    എന്നത് മാത്രമാണ് ഇവിടെ ദുഃഖം. മനസ് നമ്മുടെ ആയുധം ആകുന്നതിനു  പകരം,  മനസിന്റെ കളിപാട്ടമായി  നാം മാറുന്നു.  അപ്പോള്‍ മനസിനെ അറിയണം , അതായത് ബാഹ്യ വസ്തുക്കളോടും , സാഹചര്യങ്ങലോടുമുള്ള നമ്മുടെ പ്രതികരണം (Reaction ) മാറണം  അങ്ങനെ അനായാസമായി മാറ്റാന്‍ പറ്റാവുന്ന കാര്യമല്ല അത്. അതിനായി മനസ് എന്താണെന്നറിയണം ?
വീണ്ടും പറയട്ടെ , കുടിയനായ ഒരു ഭര്‍ത്താവോ, വഴിതെറ്റി നടക്കുന്ന കുട്ടികളോ , ആവശ്യമില്ലാതെ വെറുപ്പ്‌ കാണിക്കുന്ന അധ്യാപകരോ , മേല്ജീവന്ക്കാരോ എന്തിനു , നമ്മളുടെ വീട്ടില്‍ കയറുന്ന കള്ളന്‍ , സ്ത്രീ പീടണം  ഇതിനൊക്കെ കാരണക്കാര്‍  അനുഭവിക്കുന്നവര്‍ തന്നെ 
( victims )അതായത് ആ മനസാണ് ഹേതു ആകുന്നത് . ഒറ്റ നോട്ടത്തില്‍ വളരെ വലിയ ഒരു മണ്ടത്തരം ആണിതെന്നു തോന്നിയേക്കാം . ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല എന്ന് വിചാരിച്ചു നാമിത് തള്ളി കളെഞ്ഞെക്കാം .  വളരെ സമചിത്തതയോടെ , സ്വന്തം അനുഭവങ്ങള്‍ , മടുള്ളവരുടെ അനുഭവങ്ങള്‍ എല്ലാം ഒന്ന് പരിശോധിച്ച് പതുക്കെ നമുക്കവിടെ എത്തിച്ചേരാനും സാധിച്ചേക്കാം
അപ്പോള്‍ ഒരു വ്യക്തിക്കും അയാളുടെ കര്‍മങ്ങള്‍ക്കും , ചെയ്തികള്‍ക്കും  ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പരമമായ സ്ഥാനും ഉണ്ട് ,കാരണം അയാളുടെ ലോകം കെട്ടി പടുക്കുന്നത് ഇവയാണ് , ഇങ്ങനെ അനേക കര്‍മങ്ങളും  ചിന്തകളും വികാരങ്ങളും ഒരു സമൂഹത്തിന്റെ സൃഷ്ടി ( അനുഭവങ്ങള്‍ ) യായി മാറും .
മനസിനെ 4 ആയാണ് ഭാരതീയ മഹര്ഹീശ്വരന്മാര് തിരിച്ചിട്ടുള്ളത് . ആധുനിക ശാസ്ത്രം , അത് conscious മൈന്‍ഡ്, sub conscious mind  , unconscious  mind എന്നാണ് തിരിച്ചിരികകുനത്. അതിലേക്കു നമുക്ക് പിന്നെ പോകാം .
മനസിനെ നാലായി തിരിച്ചിരിക്കുന്നു  എന്ന് പറഞ്ഞല്ലോ .അവ   ചിത്തം , ബുദ്ധി , മനസ്സ് , അഹങ്കാരം ഇവയാണ് ,ഇവയെ അന്തകരണങ്ങള്‍ എന്ന് പറയുന്നു .
ചിത്തം
അതില്‍ ആദ്യതെതാണ് ചിത്തം. ഇവിടെയാണ്‌ , നമുടെ memory , ഓര്‍മ്മ , records കിടക്കുന്നത് . ഇവിടെ നിന്നും ഒന്നും തന്നെ മായുന്നില്ല . ജന്മങ്ങള്‍ക്ക് മുന്നിള്ളത് പോലും അതായത് നമ്മള്‍ എന്ന് ശരീരം കായു കൊണ്ടോ , അത് മുജ്ജന്മങ്ങളിലെ  മാനും , നായയും പുഴു, മൊക്കെ ആവാം   ആ ഒര്മാകള്‍ വരെ ഈ ചിത്തം റെക്കോര്‍ഡ്‌ ചെയ്തിടുണ്ടാവും  .അതൊട്ട്‌  മായുന്നുമില്ല . ( ആധുനികര്‍ ഇതിനെ subconscious മൈന്‍ഡ് എന്ന് പറയുന്നു )   . അകാരണമായ ഭയം , ചില വസ്തുകലോടുള്ള  വിദ്വേഷം , ചില ആള്കാരോടുള്ള    ഭയം ഇതൊക്കെ ഇവിടെ സ്വരുകൂട്ടുന്നു .
പലപ്പോഴും ഈ ഓര്‍മ്മകള്‍ നമുക്ക് ( വികാരങ്ങളോട് ) പ്രശ്നം ആകാറുണ്ട് . അങ്ങനെ കുഴപ്പം ആവുമ്പോള്‍ അത് മാറ്റാനുള്ള വഴികളും ഉണ്ട് .
ബുദ്ധി
വിശകലനം ചെയാനാണ് ബുദ്ധി . ഇതുപയോഗിച്ചാണ്  നാം തീരുമാനങ്ങള്‍  എടുക്കുക .അത് എപ്പോഴും ഭൂത കാലത്തില്‍ അതായത് ചിത്തത്തില്‍ അധിഷ്ടിതമായിരിക്കും..
Logic , scientific എന്നൊക്കെ പറഞ്ഞു നാം ഈ ബുദ്ധിക്കു പരിവേഷങ്ങളും കൊടുത്തിട്ടുണ്ട്‌ .  
ബുദ്ധിയെക്കാള്‍ നമുക്ക് വിശ്വസ്ത്യമാവേണ്ടാത് intuition ആണ് . അതിനെ പ്രചോദിതമായ ബുദ്ധി എന്ന് പറയുന്നു .
പ്രചോദിതമായ ബുദ്ധി  ഉണ്ടാവാനാണ്   പ്രാചീന ഭാരതത്തില്‍  ശ്രമിച്ചിരുന്നത് .പ്രശസ്തമായ  ഗായത്രി മന്ത്രം  ഈ ബുദ്ധിക്കു വേണ്ട ഒരു ജപം ആണ് . ഞങ്ങളുടെ ബുദ്ധിയെ പ്രചോധിപ്പിക്കണേ  എന്നാ പ്രാര്തനയാണിത്  ( എന്റെയല്ല  , എന്റെ എന്ന് ചിന്തികുന്നവര്‍  അസുരന്മാരാന് , അത് പിന്നെ  വായിക്കാം ) 
 പ്രകൃതിയും ആയിട്ടുള്ള ഇണക്കം , ശാന്തമായ മനസ്സ് എന്നിവ ആണ്  ഈ പ്രചോദിതമായ ബുദ്ധിക്ക് നിധാനം. ശരിയായ തീരുമാനം എടുക്കാന്‍ ഈ ബുദ്ധി തന്നെ വേണം .കുറെ information അല്ല നമുക്ക് വേണ്ടത്.
മനസ്സ്
  ഇവിടെയാണ്‌ , നമ്മുടെ ഭാവന യുള്ളത് . Visualisation   എന്ന് വേണെമെങ്കില്‍ പറയാം . ആധുനികര്‍ ഇവിടെ linear thinking , algebraic thinking   എന്നും  പറയുന്നു . Linear thinking ഒന്നിന് പുറകെ ഒന്നായേ കാണാന്‍ സാധിക്കു കാരണം കാലത്തില്‍ ആണ് നാം ജീവിക്കുന്നത് .എന്നാല്‍  algebraic thinking   ഒന്നായി കാണാന്‍ സാധിക്കും .ഇതാണ് മഹത്തായ രിതി .ഭാവന ശരിയായ രീതിയിലായിരിക്കനമ് . വേറെ ഒന്ന് കൂടി അറിയണം വാക്കുകളുടെ അല്ല നാം ചിന്തിക്കുക  ചിത്രങ്ങളിലൂടെയാണ് . ചിത്രം , അഥവാ visualization ആണ് സ്വപ്നങ്ങളുണ്ടാക്കുനത്. അത് നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കുന്നു .
നമ്മുടെ മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാം , സ്വപ്നം കാണു കുട്ടികളെ എന്ന് പറഞ്ഞതിനും ഇവിടെയാണ്‌ പ്രസക്തി  .          
  
അഹങ്കാരം
ഞാന്‍ എന്ന ഒരു സങ്കല്പം . ഈ ഞാന്‍ എന്നാല്‍ നമുക്ക് നമ്മെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ് . അതിനെ നമുക്ക് വേണെമെങ്കില്‍  ചെറിയ ഞാന്‍ എന്ന് പറയാം , ( small i , ego എന്നിവ പുതിയ നാമങ്ങള്‍ , കാരണം വലിയ I വേറെ ഒന്നുണ്ട്  അത് പിന്നെ പറയാം ) 
അപ്പോള്‍ "i"  വൃത്തിയായ സങ്കല്പം ആയിരിക്കണം , അടുക്കും ചിട്ടയോടും കൂടി  ;  നാം എന്താന്നെന്നു എവിടെയാന്നെന്നും അറിയണം . ഈ അഹങ്കാരം വളരെ പ്രധാനപെട്ടതാണ് . superiority complex , inferior image , narcissism , അങ്ങനെ പല വൈകൃതങ്ങളും അഹങ്കാരം ശരിയായില്ല    
എങ്കില്‍ സംഭവിക്കാറുണ്ട് , അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു തന്നെ നാശ ഹേതുവാകുന്നു



 


 

Wednesday, September 14, 2011

പൊറുക്കാനോ ഹ ഹ ഞാനോ ?

എന്തിനാ സമാധാനം, സ്വസ്ഥത എന്നൊക്കെ പറഞ്ഞു മറ്റുള്ളവരോട് ക്ഷ്മിക്കുന്നത് ?  എന്റെ നേരെ അവര്‍ കാണിച്ചു കൂട്ടിയത്  ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക്  വെറുപ്പാണ് ?
അല്ലെങ്കില്‍ അന്യ മതസ്തരോട്,  അയല്പക്ക കാരോട് , അച്ചനോട്, അമ്മയോട് , അദ്ധ്യാപകൊരോട്  , പലരും ഇങ്ങനെ പക, വെറുപ്പ്‌ , വിദ്വേഷം കൊണ്ട് നടക്കുന്നത് കാണാം .
ഇത് എന്താണ്? ഇതിന്റെ പരിണത ഫലം എന്തായിര്‍ക്കും ?

ഇതിന്റെ ഫലം ,'ആരാണോ ഈ പറഞ്ഞ വികാരങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്നത്  , ആ വ്യക്തി ആയിരിക്കും സ്വയം ആ റിണാത്മകമായ ഊര്‍ജ്ജത്തില്‍ ഉരുകി  തീരുക ( ഇതിനെ , ഈ ദുഷിച്ച വികാരങ്ങളെ നമുക്ക്ക് negative energy എന്ന് പറയാം )   
വേറെ ഒരു കാര്യം കൂടി ഓര്‍ക്കണം മനുഷ്യ 'മനസ്സാണ്' , നല്ലത് , ചീത്ത , ധനാമത്കം , റിണാത്മകം , 
(  പോസിറ്റീവ് , നെഗറ്റീവ് ) , ദുഷിച്ച്ചത് , ഭംഗിയുള്ളത് , അഴുക്കു ഇങ്ങനെയുള്ള തരം തിരിവുകള്‍    ഉണ്ടാക്കിയിരിക്കുന്നത് . മാത്രമല്ല ഒന്നിന് ചീതയായിരിക്കുന്നത്
വേറെ ഒന്നിന്  നല്ലതായിരിക്കും. അപ്പോള്‍ അത് ആപേക്ഷികം ആണ്  . നമ്മുടെ മനസ്സ് എന്നാ lens ലൂടെ നോക്കുമ്പോള്‍ മാത്രമാണ്  ഈ വേര്‍തിരിവുകള്‍ . സൃഷ്ടിക്കു അത് ബാധകമല്ല . നമ്മുടെ സ്വപങ്ങളിലൂടെ 
( നിദ്രയിളുല്ലതല്ല) ആ സ്രിഷിടി നടക്കുക ഓരോ നിമിഷവും സ്വപ്നം, സൃഷ്ടി, സുഷുപ്തി  
ഇത് ഉണ്ടായി മറഞ്ഞാിരിക്കുനനത് . അപ്പോള്‍  സ്വപ്നങ്ങള്‍ നന്നാക്കിയാല്‍ സൃഷ്ടി നമുക്കുതകുന്ന വിധത്തില്‍ ഏകദേശം    ആക്കി മാറ്റാം .  
മനസ്സ് എന്താണ് ? ഒരു കാര്യം സ്പഷ്ടമായി അറിയുക , നമ്മുടെ വികാരങ്ങള്‍ ,ചിന്തകള്‍ , വിശ്വാസങ്ങള്‍, ഇതാണ് നമുക്ക്  യാാര്ത്യങ്ങളായ് മാറുന്നത് . ഇവയാണ് സൃഷ്ടിയുടെ വിത്തുകള്‍. അതാണ്‌ കര്‍മഫലം.
ഒരു ഉദാഹരണം പറയാം . രാമന്‍  അവന്റെ അച്ചനെ വെറുത്തിരുന്നു. അദ്ദേഹം   അവരെ കുറച്ചു ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് .  സത്സ്വഭാവിയായ രാമന്‍ കഠിനാധ്വാനം കൊണ്ടാണ്  ഉയര്‍ന്നതും , അമ്മയുടെയു മറ്റുള്ളവരുടെയും കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ സാധിച്ചതും.
അച്ഛനോട് മനസ്സ് കൊണ്ട് പോലും മാപ്പ് കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല . അച്ചന്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും , ആ മുറിപാടുകള്‍ ഉണങ്ങിയിട്ടില്ല . അപ്പോള്‍ രാമന്റെ മനസ്സില്‍ ഒരു വികാരം, ഒളിച്ചു കിടക്കുന്നത്  അച്ഛന്ടുള്ള ദുഷിച്ച വികാരമായിട്ടാണ് . ( negative energy ) .
അപ്പോള്‍ രാമന്‍ ന്റെ സ്വപ്നത്തില്‍ ഒരു വിത്താണ് ഈ  ഉറങ്ങി കിടക്കുന്ന ( subconscious mind ല ഒളിച്ചു കിടക്കുന്ന ) ദുഷിച്ച വികാരം . ഇത് സൃഷ്ടിക്കു തയാറാകും . എത്രമാത്രം ശക്തിയുള്ള വെറുപ്പാനണയാൾ  അകത്തിട്ടിരിക്കുനത്  , അതിനു തുല്യമായി  അതുമല്ലെങ്കില്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ വേണ്ട അനുഭവങ്ങള്‍ അയാള്‍ നേരിട്ട് കൊണ്ടിരിക്കും . ഒരു പക്ഷെ മരുമകന്‍ , മകന്‍, ഭാര്യ  അവര്‍ ആരെങ്കിലും ആയിരിക്കാം അതിനു ഹേതു ആവുക . എന്തായാലും ആ വ്യക്തി ( ഇവിടെ രാമന്‍)   ആ ദുഷിച്ച വികാരം അനുഭവിക്കുനുണ്ടാകും , പ്രത്യക്ഷത്തില്‍ അയാള്‍ പണക്കാരനാണ് , ആരും കൊതിച്ചു പോകുന്ന എല്ലാവിധ ഉയര്ച്ച്കളും  അയാള്‍കുണ്ടായിടുണ്ടാവാം . ദുഷിച്ച വികാരത്തിന്‍ മേലേക്ക് പിന്നെയും പിന്നെയും സമാനമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ആ വികാരത്തോട് കൂടി തന്നെ അയാള്‍ മരിക്കുകയും ചെയുന്നു , അടുത്ത ജന്മത്തെക്ക് , അയാള്‍ ഇത് കരുതുന്നു .

അത് കൊണ്ടുതന്നെ പ്രാചീന ഭാരത്തത്തില്‍ , ഇങ്ങനെ വികാരങ്ങളും ചിന്തകളും ഒഴിഞ്ഞു പോകാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നു .  ഇത് തന്നെയാണ്  , jesus പറഞ്ഞ  "Forgiveness " ( course in miracles ) ന്റെ ആവശ്യം വരുന്നത് . നാം  forgive ചെയുമ്പോള്‍ ഒരിക്കലും അത് മറ്റൊരു  വ്യക്തിയോട് ചെയ്യുന്ന വലിയ ഒരു ഇളവ്, കാരുണ്യം ആയികാനേണ്ട    എന്നാല്‍ അത് നിങ്ങള്‍ക്ക്‌ പുരോഗതി ഉണ്ടാവാനും  , നിങ്ങളുടെ ജീവിത കൂടുതല്‍ മംഗളകരമാകാനുള്ള  ഒരു deal ആയി കണ്ടാല്‍ മാത്രം മതി . മാത്രമാല്ല , മോക്ഷം , ( salvation , enlightenment , self realization ) എന്നീ ഉയര്‍ന്ന തലങ്ങളിലെക്കെത്തുവാന്‍ ഈ ഒരു surrender , acceptance ഇതിന്റെ ആവശ്യവും ഉണ്ട് .