Wednesday, September 14, 2011

പൊറുക്കാനോ ഹ ഹ ഞാനോ ?

എന്തിനാ സമാധാനം, സ്വസ്ഥത എന്നൊക്കെ പറഞ്ഞു മറ്റുള്ളവരോട് ക്ഷ്മിക്കുന്നത് ?  എന്റെ നേരെ അവര്‍ കാണിച്ചു കൂട്ടിയത്  ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക്  വെറുപ്പാണ് ?
അല്ലെങ്കില്‍ അന്യ മതസ്തരോട്,  അയല്പക്ക കാരോട് , അച്ചനോട്, അമ്മയോട് , അദ്ധ്യാപകൊരോട്  , പലരും ഇങ്ങനെ പക, വെറുപ്പ്‌ , വിദ്വേഷം കൊണ്ട് നടക്കുന്നത് കാണാം .
ഇത് എന്താണ്? ഇതിന്റെ പരിണത ഫലം എന്തായിര്‍ക്കും ?

ഇതിന്റെ ഫലം ,'ആരാണോ ഈ പറഞ്ഞ വികാരങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്നത്  , ആ വ്യക്തി ആയിരിക്കും സ്വയം ആ റിണാത്മകമായ ഊര്‍ജ്ജത്തില്‍ ഉരുകി  തീരുക ( ഇതിനെ , ഈ ദുഷിച്ച വികാരങ്ങളെ നമുക്ക്ക് negative energy എന്ന് പറയാം )   
വേറെ ഒരു കാര്യം കൂടി ഓര്‍ക്കണം മനുഷ്യ 'മനസ്സാണ്' , നല്ലത് , ചീത്ത , ധനാമത്കം , റിണാത്മകം , 
(  പോസിറ്റീവ് , നെഗറ്റീവ് ) , ദുഷിച്ച്ചത് , ഭംഗിയുള്ളത് , അഴുക്കു ഇങ്ങനെയുള്ള തരം തിരിവുകള്‍    ഉണ്ടാക്കിയിരിക്കുന്നത് . മാത്രമല്ല ഒന്നിന് ചീതയായിരിക്കുന്നത്
വേറെ ഒന്നിന്  നല്ലതായിരിക്കും. അപ്പോള്‍ അത് ആപേക്ഷികം ആണ്  . നമ്മുടെ മനസ്സ് എന്നാ lens ലൂടെ നോക്കുമ്പോള്‍ മാത്രമാണ്  ഈ വേര്‍തിരിവുകള്‍ . സൃഷ്ടിക്കു അത് ബാധകമല്ല . നമ്മുടെ സ്വപങ്ങളിലൂടെ 
( നിദ്രയിളുല്ലതല്ല) ആ സ്രിഷിടി നടക്കുക ഓരോ നിമിഷവും സ്വപ്നം, സൃഷ്ടി, സുഷുപ്തി  
ഇത് ഉണ്ടായി മറഞ്ഞാിരിക്കുനനത് . അപ്പോള്‍  സ്വപ്നങ്ങള്‍ നന്നാക്കിയാല്‍ സൃഷ്ടി നമുക്കുതകുന്ന വിധത്തില്‍ ഏകദേശം    ആക്കി മാറ്റാം .  
മനസ്സ് എന്താണ് ? ഒരു കാര്യം സ്പഷ്ടമായി അറിയുക , നമ്മുടെ വികാരങ്ങള്‍ ,ചിന്തകള്‍ , വിശ്വാസങ്ങള്‍, ഇതാണ് നമുക്ക്  യാാര്ത്യങ്ങളായ് മാറുന്നത് . ഇവയാണ് സൃഷ്ടിയുടെ വിത്തുകള്‍. അതാണ്‌ കര്‍മഫലം.
ഒരു ഉദാഹരണം പറയാം . രാമന്‍  അവന്റെ അച്ചനെ വെറുത്തിരുന്നു. അദ്ദേഹം   അവരെ കുറച്ചു ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് .  സത്സ്വഭാവിയായ രാമന്‍ കഠിനാധ്വാനം കൊണ്ടാണ്  ഉയര്‍ന്നതും , അമ്മയുടെയു മറ്റുള്ളവരുടെയും കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ സാധിച്ചതും.
അച്ഛനോട് മനസ്സ് കൊണ്ട് പോലും മാപ്പ് കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല . അച്ചന്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും , ആ മുറിപാടുകള്‍ ഉണങ്ങിയിട്ടില്ല . അപ്പോള്‍ രാമന്റെ മനസ്സില്‍ ഒരു വികാരം, ഒളിച്ചു കിടക്കുന്നത്  അച്ഛന്ടുള്ള ദുഷിച്ച വികാരമായിട്ടാണ് . ( negative energy ) .
അപ്പോള്‍ രാമന്‍ ന്റെ സ്വപ്നത്തില്‍ ഒരു വിത്താണ് ഈ  ഉറങ്ങി കിടക്കുന്ന ( subconscious mind ല ഒളിച്ചു കിടക്കുന്ന ) ദുഷിച്ച വികാരം . ഇത് സൃഷ്ടിക്കു തയാറാകും . എത്രമാത്രം ശക്തിയുള്ള വെറുപ്പാനണയാൾ  അകത്തിട്ടിരിക്കുനത്  , അതിനു തുല്യമായി  അതുമല്ലെങ്കില്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ വേണ്ട അനുഭവങ്ങള്‍ അയാള്‍ നേരിട്ട് കൊണ്ടിരിക്കും . ഒരു പക്ഷെ മരുമകന്‍ , മകന്‍, ഭാര്യ  അവര്‍ ആരെങ്കിലും ആയിരിക്കാം അതിനു ഹേതു ആവുക . എന്തായാലും ആ വ്യക്തി ( ഇവിടെ രാമന്‍)   ആ ദുഷിച്ച വികാരം അനുഭവിക്കുനുണ്ടാകും , പ്രത്യക്ഷത്തില്‍ അയാള്‍ പണക്കാരനാണ് , ആരും കൊതിച്ചു പോകുന്ന എല്ലാവിധ ഉയര്ച്ച്കളും  അയാള്‍കുണ്ടായിടുണ്ടാവാം . ദുഷിച്ച വികാരത്തിന്‍ മേലേക്ക് പിന്നെയും പിന്നെയും സമാനമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ആ വികാരത്തോട് കൂടി തന്നെ അയാള്‍ മരിക്കുകയും ചെയുന്നു , അടുത്ത ജന്മത്തെക്ക് , അയാള്‍ ഇത് കരുതുന്നു .

അത് കൊണ്ടുതന്നെ പ്രാചീന ഭാരത്തത്തില്‍ , ഇങ്ങനെ വികാരങ്ങളും ചിന്തകളും ഒഴിഞ്ഞു പോകാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നു .  ഇത് തന്നെയാണ്  , jesus പറഞ്ഞ  "Forgiveness " ( course in miracles ) ന്റെ ആവശ്യം വരുന്നത് . നാം  forgive ചെയുമ്പോള്‍ ഒരിക്കലും അത് മറ്റൊരു  വ്യക്തിയോട് ചെയ്യുന്ന വലിയ ഒരു ഇളവ്, കാരുണ്യം ആയികാനേണ്ട    എന്നാല്‍ അത് നിങ്ങള്‍ക്ക്‌ പുരോഗതി ഉണ്ടാവാനും  , നിങ്ങളുടെ ജീവിത കൂടുതല്‍ മംഗളകരമാകാനുള്ള  ഒരു deal ആയി കണ്ടാല്‍ മാത്രം മതി . മാത്രമാല്ല , മോക്ഷം , ( salvation , enlightenment , self realization ) എന്നീ ഉയര്‍ന്ന തലങ്ങളിലെക്കെത്തുവാന്‍ ഈ ഒരു surrender , acceptance ഇതിന്റെ ആവശ്യവും ഉണ്ട് .
              

No comments: